അങ്കണവാടികള്‍

അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടു കൊണ്ട് 1975 ഒക്ടോബർ 02 ന് സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നു. ഐ.സി.ഡി.എസ്. അഥവാ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 31 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷ്യങ്ങൾ

  • ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
  • ശിശുക്കളുടെ ശരിയായ മാനസിക ശാരീരിക സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഇടുക.
  • ശിശുമരണം, രോഗാവസ്ഥ, പോഷകാഹാര കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
  • കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനു വിവിധ വകുപ്പുകളിലുടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.
  • ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ സാധാരണ പോഷക ആരോഗ്യ ആവശ്യങ്ങൾ നിറ വേറ്റുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യപോഷണ വിദ്യാഭ്യാസം നൽകുക.

സേവനങ്ങൾ

  1. അനുപൂരക പോഷകാഹാരം
  2. രോഗപ്രതിരോധ കുത്തിവയ്പ്പ്
  3. ആരോഗ്യ പരിശോധന
  4. പരാമർശ സേവനം (റഫറൽ സേവനം)
  5. സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
  6. ആരോഗ്യ പോഷണ വിദ്യാഭ്യാസം

സേവനങ്ങളുടെ വിശദാംശങ്ങൾ

വിഭാഗംലഭ്യമാക്കുന്ന സേവനങ്ങൾ
6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയ ബന്ധിതമായ പ്രതിരോധ കുത്തി വെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Detection of Disability, ആരോഗ്യപരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകഹാര ആരോഗ്യ വിദ്യാഭ്യാസം.
3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾഅനുപൂരക പോഷകാ ഹാരം, സമയ ബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ ആരോഗ്യ പരിശോധനയും, വളർച്ച നിരീക്ഷണം, റഫറൽ സേവനം, ECCE* - ശൈശവ പൂർവ്വകാല പരിചരണവും വിദ്യഭ്യാസവും - സ്‌കൂൾ റെഡിനസ്, സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാദ്യാസം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യവിദ്യാഭ്യാസം.
ഗര്‍ഭിണികള്‍അനുപൂരക പോഷകാ ഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തി വെപ്പുകൾ IFA Tablet*, പ്രസവപൂർവ്വകാല പരിശോധനയും പരാമർശ സേവനവും, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY ഒന്നാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
മുലയൂട്ടുന്ന അമ്മമാർഅനുപൂരക പോഷകാഹാരം 6 മാസം വരെ, പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും, സമ്പൂർണ്ണ മുലയൂട്ടൽ ബോധ വൽക്കരണം, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
കൗമാരക്കാരായ കുട്ടികൾകൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം.

ഗുണഭോക്താക്കൾ

  1. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  2. ഗർഭിണികൾ
  3. മുലയൂട്ടുന്ന അമ്മമാർ
  4. കൗമാരക്കാരായ പെൺകുട്ടികൾ
  5. 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)

ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.

പോഷൺ അഭിയാൻ

അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ.

Child line : 1098   |   Women Help Line : 181