സ്ഥാപനചരിത്രം
ചരിത്രം മഴു പണിക്കാര് ധാരാളമായി അധിവസിച്ചിരുന്ന പ്രദേശം എന്നതില് നിന്നാണ് മഴുവന്നൂര് എന്ന പേരു വന്നത് എന്നാണ് സ്ഥലനാമ ഗവേഷകനായ വി.വി.കെ.വാലത്ത് അഭിപ്രായപ്പെടുന്നത്. മടവന്മാര്(പുലയര്) കൂടുതല് അധിവസിച്ചിരുന്ന പ്രദേശമായതുകൊണ്ട് മടവന്നൂര് എന്ന് വിളിച്ചിരുന്നു പിന്നീട് മഴുവന്നൂരായി എന്നും പറയപ്പെടുന്നു. കേരള സൃഷ്ടിക്കായി ഋഷി പരശുരാമന് എറിഞ്ഞ മഴു വന്നു വീണ ഊര് മഴുവന്നൂര് എന്നും പഴമക്കാര് അവകാശപ്പെ’ടുന്നു. പഞ്ചായത്ത് നിവാസികളുടെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ നിലവാരത്തെ സ്വാധീനിച്ച ഒട്ടനവധി ആരാധനാലയങ്ങള് വിവിധ ഭാഗങ്ങളില് ഇന്നും നിത്യ സ്മാരകങ്ങളായി നിലനില്ക്കുടന്നുണ്ട്. അക്കൂട്ടത്തില് ഏറ്റവും പ്രശസ്തിയും പ്രൌഢിയും അവകാശപ്പെടാവുന്നത് പഞ്ചായത്തിന്റെ കിഴക്കെ അതിര്ത്തി യില് സ്ഥിതിചെയ്യുന്ന തൃക്കളത്തൂര് ശ്രീരാമസ്വാമി ക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം അഗസ്ത്യ മഹര്ഷിചയാല് 2000 കൊല്ലങ്ങള്ക്കുതമുമ്പ് പ്രതിഷ്ഠിക്കപ്പെട്ടു എന്നാണ് ഐതിഹ്യം. അഗസ്ത്യ മഹര്ഷിചയുടെ ഹോമകുണ്ഠമാണ് ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടത് എന്നും വിശ്വസിക്കപ്പെടുന്നു. ഐരാപുരം ശ്രീ ഭഗവതി ക്ഷേത്രം ഈ നാടിന്റെ പ്രശസ്തി അന്യനാടുകളിലും എത്തിക്കാന് ചെറുതല്ലാത്ത സംഭാവന നല്കുിന്നുണ്ട്. ഇവിടുത്തെ ദേവിയുടെ ശക്തി അയല്നാ്ടുകളിലും പ്രസിദ്ധമാണ്. മുടിയേറ്റ്, കളമെഴുത്ത്പാട്ട് എന്നീ അനുഷ്ഠാന കലകളും മുടങ്ങാതെ ഇന്നും നടത്തിപ്പോരുന്നു. ഒറ്റക്കല്ലില്തീ്ര്ത്തു മണ്ണൂര് ഗണപതി ക്ഷേത്രം പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമായി ഗണിക്കപ്പെടുന്നു. 20ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില് ചരിത്രപ്രസിദ്ധമായ കടമററത്തു പള്ളിയില് നിന്നും ഏതാനും കുടുംബക്കാര് വേറിട്ടുപോന്ന് സ്ഥാപിച്ച പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന് ദേവാലയമാണ് കുന്നക്കുരുടി പള്ളി. എ.ഡി.1861-ല് കടമറ്റത്തുനിന്നും വിട്ടുപോന്ന കുടുംബക്കാര് ചേര്ന്ന് സ്ഥാപിതമായതാണ് മഴുവന്നൂര് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം ഒറ്റപ്പെട്ട ക്ഷേത്രപ്രവേശന അയിത്തോച്ഛാടന സമരങ്ങള് പഞ്ചായത്തിലെ വലമ്പൂര് ഭാഗത്തും തെക്കേ മഴുവന്നൂരിലും നടന്നിട്ടുണ്ട്. പിന്നീടു നടന്ന കര്ഷമകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിര്ഭാംവവും അവയുടെ നേതൃത്വത്തില് നടന്ന സമരങ്ങളും കാര്ഷിൂക സമ്പദ്ഘടനയുടെ ഐതിഹാസികമായ മാറ്റത്തിന് വഴിതെളിച്ചു. ഭൂപരിഷ്കരണം നടപ്പിലായതോടെ വന്ന ഭൂമിയുടെ തുണ്ടു വല്ക്ക്രണം കാര്ഷി കമേഖലയില് സമൂല മാറ്റത്തിന് വഴിതെളിച്ചു. ഈ പഞ്ചായത്തില് വടക്കേ മഴുവന്നൂരിലും, വലമ്പൂരിലും, കുന്നിക്കുരുടിയിലും, ഐരാപുരത്തും നിശാപാഠശാലകള് പ്രവര്ത്തിവച്ചിരുന്നതായി രേഖകളുണ്ട്. അവിടെ അക്ഷരം അറിയാവുന്നവര്, സാഹിത്യ കൃതികള്, പ്രസിദ്ധീകരണങ്ങള് തുടങ്ങിയവ വായിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന രീതിയാണ് നടന്നു പോന്നിരുന്നത്. അക്കാലത്ത് സര്ക്കാടര് റൂറല് ലൈബ്രറികള് 2 എണ്ണം ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചപ്പോള് നിശാപാഠശാലകളും റൂറല് ലൈബ്രറികളും വായനശാലകളായി രൂപാന്തരപ്പെട്ടു. ഇന്നും നിലനില്ക്കുലന്ന പഴക്കമുള്ള വായനശാലകള് മഴുവന്നൂര് പബ്ളിക്ക് ലൈബ്രറി ആന്റ് റീഡിംഗ് റൂം, ഗ്രാമീണ വായനശാല, കുന്നക്കുരുടി. പബ്ളിക് ലൈബ്രറി ആന്റ് റീഡീംഗ് റൂം. വലമ്പൂര്, ഗ്രാമദീപം വായനശാല, ബ്ളാന്തേവര്, പൊതുജനമിത്രം വായനശാല, മണ്ണൂര്, എസ്.എന്.ഡി.പി.ലൈബ്രറി, ഐരാപുരം എന്നിവയാണ്. ഹിന്ദുക്കള്, ക്രിസ്ത്യാനികള്, മുസ്ളീങ്ങള് തുടങ്ങിയ വ്യത്യസ്തങ്ങളായ മതവിഭാഗങ്ങള് നൂറ്റാണ്ടുകളായി സൌഹാര്ദ്ദാത്തോടെ കഴിഞ്ഞിരുന്നതിന്റെ പ്രതീകമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില് നിലകൊള്ളുന്ന ആരാധനാലയങ്ങള്. ഇവയിലൊക്കെ നടക്കുന്ന ഉത്സവങ്ങളിലും പെരുന്നാളുകളിലും സര്വ്വങമതസ്ഥരും പങ്കെടുക്കുന്നു. ആദ്യകാലത്ത് തനതുകലകളായ മുടിയേറ്റ്, പരിചമുട്ട്, കളമെഴുത്തും പാട്ട്, കോല്കലളി, തുടികൊട്ട് തുടങ്ങിയ കലാരൂപങ്ങള് ഇവിടങ്ങളില് പ്രചാരത്തിലുണ്ടായിരുന്നു.